Posted On
date_range Updated On
date_range ഡാൻസ് ഉത്സവ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ഇന്ന്
സുഹാർ: നവചേതന ഡാൻസ് ഉത്സവ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ഇന്ന് സുഹാറിൽ അരങ്ങേറും. വൈകീട്ട് നാലിന് സുഹാറിലെ അംബറിലുള്ള വിമൻസ് അസോസിയേഷൻ ഹാളിലാണ് ഗ്രാൻഡ് ഫിനാലെ വേദി. പരിപാടിയിൽ നടനും ഡാൻസറുമായ ഡി ഫോർ ഡാൻസ് ഫെയിം സുഹൈദ് കുക്കു മുഖ്യാതിഥിയാകും. ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ നവചേതന ഡാൻസ് ഉത്സവിൽ പങ്കെടുക്കും.
ഡാൻസ് ഉത്സവ് ജൂനിയർ, സീനിയർ, ഓപൺ കാറ്റഗറികളിൽ സോളോയും ഗ്രൂപ് മത്സരങ്ങളും ഉണ്ടായിരിക്കും. പരിപാടിയിൽ സാമൂഹിക സാംസ്കാരിക കലാ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.