മസ്കത്ത്: കേടായ വാഹന വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് കേസിൽ വിദേശിയെ മൂന്നു മാസത്തെ തടവിനും 5000 റിയാൽ പിഴയും അടക്കാൻ സോഹാർ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷ വിധിച്ചതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇയാളെ നാടുകടത്തുകയും ചെയ്യും.
േഷാറൂമിൽനിന്ന് വാങ്ങിയശേഷം വാഹനത്തിെൻറ വലത്-ഇടത് വശങ്ങളിൽ പോറലുകളും മറ്റു തകരാറുകളും ഉപഭോക്താവിെൻറ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ, ഇതു പരിഹരിക്കാനോ മാറ്റിനൽകാനോ കടയുടമ തയാറായില്ല.
പിന്നീട് ഉപഭോക്താവ് വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷന്‍ പരാതി നൽകുകയായിരുന്നു. തുടർ നടപടികളിലാണ് കോടതി വിധി വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.