ദാഖിലിയ ഫെസ്റ്റിവലിൽ പരിസ്ഥിതി അതോറിറ്റി നടത്തിയ
ബോധവത്കരണ പരിപാടി
മസ്കത്ത്: ദാഖിലിയ ഫെസ്റ്റിവലിൽ ബോധവത്കരണവുമായി പരിസ്ഥിതി അതോറിറ്റി (ഇ.എ). കഴിഞ്ഞദിവസം നിസ്വ ഫോർട്ടിൽ നടന്ന പരിപാടിയിൽ സന്ദർശകർക്ക് പരിസ്ഥിതി അവബോധവും സംരംഭങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. സുൽത്താനേറ്റിലെ പ്രകൃതി സംരക്ഷിക്കേണ്ടതിന് ഊന്നൽ നൽകിയുള്ള പരിപാടികളായിരുന്നു അതോറിറ്റിയുടെ സ്റ്റാളുകളിൽ ഒരുക്കിയിരുന്നത്. ആഘോഷത്തിന്റെ പുത്തൻ കാഴ്ചകൾ തുറന്ന് ബഹ്ലയിലെ പുരാവസ്തു സൈറ്റായ സലൂത്തിൽ കഴിഞ്ഞദിവസമാണ് ഫെസ്റ്റിവലിന് തുടക്കമായത്. നിരവധി സാംസ്കാരിക, പൈതൃക, വിനോദ, സാഹസിക പ്രവർത്തനങ്ങളും പരിപാടികളും പ്രദർശനത്തിന്റെ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.