മസ്കത്ത്: 439 വിനോദ സഞ്ചാരികൾ ഉൾപ്പെടെ 746 യാത്രക്കാരുമായി ക്രൂസ് കപ്പൽ സലാല തുറമുഖത്തെത്തി. സിൽത്താൻ ഖാബൂസ് തുറമുഖത്തുനിന്നാണ് കപ്പൽ സലാലയിലെത്തിയത്. ഇവിടെനിന്ന് സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്തേക്ക് കപ്പൽ തിരിക്കും. വിനോദ സഞ്ചാരികൾക്ക് ഊഷ്മള അധികൃതർ വരവേൽപ്പ് നൽകി. സഞ്ചാരികൾ ഗവർണറേറ്റിലെ പ്രശസ്തമായ വിനോദസഞ്ചാര, പുരാവസ്തു കേന്ദ്രങ്ങളും കടൽ തീരങ്ങളും പരമ്പരാഗത ബസാറുകളും സന്ദർശിച്ചു. ഈ വർഷം ഇതിനകം നിരവധി ക്രൂസ് കപ്പലുകളാണ് സുൽത്താനേറ്റിലെത്തിയത്. ക്രൂസുകളെ ആകർഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് പൈതൃക-ടൂറിസം മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.