മസ്കത്ത്: ക്രൂയിസ് കപ്പൽ യാത്രികരുടെ പ്രിയ കേന്ദ്രമായി ഒമാൻ മാറുന്നു. മത്ര, സലാല, ഖസബ് തുറമുഖങ്ങളിലായി കഴിഞ്ഞ വർഷം അടുത്ത ക്രൂയിസ് കപ്പലുകളിലായി 2.83 ലക്ഷം സഞ്ചാര ികളാണ് എത്തിയത്. 2018നെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 43.6 ശതമാനത്തിെൻറ വർധനവാണ് ഉണ്ടായതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
ഒമാനെ ക്രൂയിസ് ഹബാക്കി മാറ്റുന്നതിന് ടൂറിസം മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ സർക്കാർ ൈകക്കൊണ്ട നടപടികളുടെ ഫലമായാണ് സഞ്ചാരികളുടെ എണ്ണത്തിലെ ഇൗ വർധന. അടിസ്ഥാന സൗകര്യ വികസനത്തിന് ഒപ്പം ഒമാെൻറ പൗരാണികതയും പാരമ്പര്യവും സംസ്കാരവും ആകർഷണീയമായ വിനോദ സഞ്ചാരകേന്ദ്രങ്ങളെയുമൊക്കെ കുറിച്ച് വിവിധ രാജ്യങ്ങളിൽ നടത്തിയ കാമ്പയിനുകളും സഞ്ചാരികളുടെ വർധനക്ക് കാരണമായി.
ഒക്ടോബറിലാണ് ക്രൂയിസ് കപ്പൽ സീസണ് തുടക്കമാകുന്നത്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് കൂടുതൽ കപ്പലുകളും എത്തുക. വേനൽ കടുക്കുന്ന തുടർന്നുള്ള മാസങ്ങളിൽ സലാലയിലാണ് കൂടുതൽ കപ്പലുകളും എത്തുക. ഇക്കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച സീസണിൽ മൊത്തം 284 ക്രൂയിസ് കപ്പലുകളാണ് മൂന്ന് തുറമുഖങ്ങളിലും അടുക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുള്ളതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഇതിൽ 162 എണ്ണവും സുൽത്താൻ ഖാബൂസ് തുറമുഖത്താണ് എത്തുന്നത്.
ക്രൂയിസം ടൂറിസം പ്രോത്സാഹിപ്പിക്കാൻ മറ്റു സർക്കാർ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും കപ്പലുടമകളും ഒാപറേറ്റർമാരുമായി ചേർന്ന് വിവിധ നടപടികൾ കൈക്കൊണ്ടുവരുന്നതായും ടൂറിസം മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ഒമാനിലെ പ്രാദേശിക തുറമുഖങ്ങൾ വലിയ ക്രൂയിസ് കപ്പലുകൾ കടന്നുവരാവുന്ന തലത്തിലാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
ടൂറിസം കാമ്പയിനുകളുടെ ഭാഗമായി കൂടുതൽ അന്താരാഷ്ട്ര കപ്പലുകൾ ഒമാനിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രാലയത്തിലെ ക്രൂയിസ് ആൻഡ് ചാർട്ടർ ഫ്ലൈറ്റ്സ് വിഭാഗം മേധാവി അബ്ദുല്ല സൈഫ് അൽ സാദി പറഞ്ഞു. കൂടുതൽ കപ്പലുകളെ ഒമാനിൽ സ്റ്റോപ്പ് ഒാവറിന് പ്രേരിപ്പിക്കുന്നതിനായി സുൽത്താൻ ഖാബൂസ് തുറമുഖത്തെ സൗകര്യങ്ങളിൽ കൂടുതൽ നിക്ഷേപമിറക്കാൻ പദ്ധതിയുണ്ട്. കപ്പലുകളിൽ എത്തുന്നവർക്കായി വിവിധ വിനോദ പരിപാടികൾ അടക്കം സംഘടിപ്പിക്കാറുണ്ട്. ഇൗ വർഷം ക്രൂയിസ് യാത്രികരുടെ എണ്ണം മൂന്ന് ലക്ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബ്ദുല്ല സൈഫ് അൽ സാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.