മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിലെ ആദ്യ ഹോട്ടലുകളിൽ ഒന്നായ ക്രൗൺപ്ലാസ ഇനി പുതുമോടിയിൽ സന്ദർശകരെ സ്വാഗതം ചെയ്യും. 100 ദിവസം നീണ്ട അറ്റകുറ്റപ്പണികൾക്കുശേഷം ഹോട്ടൽ കഴിഞ്ഞദിവസം പ്രവർത്തനമാരംഭിച്ചു. വീണ്ടും തുറക്കുന്നതിെൻറ ഭാഗമായി ഗൾഫ് ഹോട്ടൽ (ഒമാൻ) ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും ഇൻറർകോണ്ടിനെൻറൽ ഹോട്ടൽസ് ഗ്രൂപ് അംഗങ്ങളുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പെങ്ക
ടുത്തു. വരും വർഷങ്ങളിൽ ഒമാനിലെ ടൂറിസം മേഖല വലിയ വളർച്ച കൈവരിക്കുമെന്ന് ഗൾഫ് ഹോട്ടൽ (ഒമാൻ) ഡയറക്ടർ ബോർഡ് പ്രതിനിധി ഹന്നാഹ് മാക്കി പറഞ്ഞു.
ഹോട്ടലിെൻറ പരമ്പരാഗത തനിമ നിലനിർത്തിയാണ് സുഖസൗകര്യങ്ങൾ വർധിപ്പിച്ചിരിക്കുന്നതെന്നും ഹന്നാഹ് മാക്കി പറഞ്ഞു. 200 മുറികളും സ്യൂട്ടുകളുമാണ് ഹോട്ടലിൽ ഉള്ളത്. അന്താരാഷ്ട്ര മികവുള്ള ആറു റസ്റ്റാറൻറുകളും ലോഞ്ചുകളും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.