മസ്കത്ത്: ബി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ ഫാപ് യു.ടി.എസ്.സിക്ക് രണ്ടാം ജയം. അല്‍ മാദ എന്‍ജിനീയറിങ് കമ്പനിയെ നാലു വിക്കറ്റിനാണ് യു.ടി.എസ്.സി തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അല്‍ മാദ എന്‍ജിനീയറിങ് 30 ഓവറില്‍ 159 റണ്‍സെടുത്തു. 48 റണ്‍സെടുത്ത ഷഹ്ബാസ് ആണ് ടോപ്സ്കോറര്‍. യു.ടി.എസ്.സിക്കുവേണ്ടി രേഷ്മാല്‍ 28 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഫാപ് യു.ടി.എസ്.സി 27.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. സമീര്‍ 47 റണ്‍സും റാസിക്ക് 39 റണ്‍സുമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.