കോവിഡ്​: ഒമാനിൽ 28 പേർ കൂടി മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ കഴിഞ്ഞ മൂന്ന്​ ദിവസത്തിനിടെ ഒമാനിൽ 28 പേർ കൂടി മരണപ്പെട്ടു. 846 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 1722 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 93475 ആയി. 770 പേർ കൂടി രോഗമുക്​തരായിട്ടുണ്ട്​. 85418 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 554 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 172 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.