ചൈന സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം; ഇനി ബ്രൂണെയിലേക്ക്
മസ്കത്ത്: ചൈനയിലെ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച ബ്രൂണെയിലേക്ക് പുറപ്പെട്ടു. ബ്രൂണെയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ് നടത്തുക.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിൾസിൽ സുൽത്താൻ കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും തന്ത്രപ്രധാനമായ സഹകരണം വിപുലീകരിക്കുന്നതും സാമ്പത്തിക, നിക്ഷേപ മേഖലകളിലെ പങ്കാളിത്തം വർധിപ്പിക്കുന്നതും ചർച്ചയായി.ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങുമായും സുൽത്താൻ കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണവും പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്തു.
സൗഹൃദബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ പുതിയ പങ്കാളിത്ത സാധ്യതകൾ തേടുന്നതിനുമാണ് ബ്രൂണെ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.