ഒമാനിൽ കോവിഡ്​ രോഗമുക്​തി നിരക്കിൽ വർധന

മസ്​കത്ത്​: രാജ്യത്തെ കോവിഡ്​ രോഗമുക്​തി നിരക്കിൽ വർധനവ്​. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 7125 പേർക്കാണ്​ രോഗം ഭേദമായത്​. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 257,689 ആയി. രോഗമുക്​തി നിരക്കാക​ട്ടെ 90.4 ശതമാനമായി ഉയരുകയും ചെയ്​തു.

3217 പേരാണ്​ മൂന്നു​ ദിവസത്തിനിടെ പുതുതായി രോഗബാധിതരായത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 2,84,905 ആയി. 52 പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണം 3423 ആയി. സീബിലാണ്​ ഏറ്റവും കൂടുതൽ മരണം നടന്നത്​. 12 പേരാണ്​ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ സീബിൽ മരിച്ചത്​. മസ്​കത്ത്​, ബോഷർ വിലായത്തുകളിൽ അഞ്ചു​ പേർ വീതവും മത്ര, അമിറാത്ത്​, ഖുറിയാത്ത്​ എന്നിവിടങ്ങളിൽ ​ഓരോരുത്തരും മരണപ്പെട്ടു. വടക്കൻ ബാത്തിന ഗവർണറേറ്റാണ്​ മരണത്തിൽ അടുത്ത സ്​ഥാനത്ത്​, പത്തു പേരാണ്​ ഇവിടെ മരണപ്പെട്ടത്​.

137 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1391 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 501 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​. വ്യാഴാഴ്ച 1215 പേരും വെള്ളിയാഴ്ച 1082 പേരും രോഗബാധിതരായപ്പോൾ ശനിയാഴ്ച ഏറെ നാളത്തെ ഇടവേളക്കു ശേഷം പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തിയതും ആശ്വാസമായി. ആശുപത്രിയിലും ഐ.സി.യുവിലും പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും കുറവു​ ദൃശ്യമാണ്​.

Tags:    
News Summary - covid19-oman covid-gulf covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.