??????? ???????????? ???????? ??????????? ??????????? ?????? ???????????????

കോ​വി​ഡ്: സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല സ​ജീ​വം

സ​ലാ​ല: കോ​വി​ഡ്​ മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്കും നാ​ട്ടി​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും സാ​ന്ത്വ​ന​മേ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കി സ​ലാ​ല​യി​ലെ വെ​ൽ​ഫെ​യ​ർ ഫോ​റം പ്ര​വ​ര്‍ത്ത​ക​ര്‍.  സ​ലാ​ല​യി​ലെ മ​നു​ഷ്യ​സ്നേ​ഹി​ക​ളാ​യ വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന്  മ​നു​ഷ്യ​ർ​ക്ക് ത​ണ​ലേ​കാ​ൻ ക​ഴി​ഞ്ഞ​താ​യി ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ത​ഴ​വാ ര​മേ​ഷ് പ​റ​ഞ്ഞു. 

സ​ലാ​ല​യി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളാ​യ ലു​ലു​മാ​ൾ, അ​ൽ അ​ഖ്മ​ർ, മ​ല​ബാ​ർ ഗോ​ൾ​ഡ്‌, സ​ലാ​ല മാ​ൾ, കിം​ജി രാം​ദാ​സ്, ബാ​ഒ​മ​ർ ട്രേ​ഡി​ങ്​, കാ​നൂ​ൻ ട്രേ​ഡി​ങ്​ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്കും ബാ​ച്ചി​ലേ​ഴ്സി​നും ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​ക്കാ​ല​മാ​യി ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു. ദി​നേ​ന​യെ​ന്നോ​ണം ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ  വ്യ​വ​സ്ഥാ​പി​ത​മാ​യാ​ണ് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം. ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്ക​ൽ, നി​യ​മ​സ​ഹാ​യം, സാ​മ്പ​ത്തി​ക സ​ഹാ​യം, എ​മി​ഗ്രേ​ഷ​ന്‍ - തൊ​ഴി​ല്‍ - എം​ബ​സി, നോ​ര്‍ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ നി​ര്‍ദേ​ശ​ങ്ങ​ള്‍ തു​ട​ങ്ങി ഓ​രോ​രു​ത്ത​രു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞ് സ​ഹാ​യി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചു​വ​രു​ന്ന​താ​യി വെ​ൽ​ഫെ​യ​ർ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ.​വി. ഹ​ലീം അ​റി​യി​ച്ചു.

ഒ​രു കു​ടും​ബ​ത്തി​ന് ഒ​രു​മാ​സം ക​ഴി​യാ​നു​ള്ള വി​ഭ​വ​ങ്ങ​ൾ, ഒ​രു വ്യ​ക്തി​ക്ക് ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​രം  കി​റ്റു​ക​ളാ​ണ് ന​ൽ​കി​യ​ത്. കൂ​ടാ​തെ റ​മ​ദാ​നി​ൽ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ള​ട​ങ്ങി​യ മ​റ്റൊ​രു കി​റ്റും വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു. ഒ​ളി​മ്പി​ക്സ് ട്രേ​ഡി​ങ്​, ക​മൂ​ന ബേ​ക്ക​റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ൾ ന​ൽ​കി.  ജ​ന​സേ​വ​ന​വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ജീ​ബ് ജ​ലാ​ലി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പി.​ടി. ശ​ബീ​ർ, സാ​ബു​ഖാ​ൻ, ലി​യാ​ഖ​ത്ത്, ഫി​റോ​സ്, മു​സ്ത​ഫ, അ​ന​സ്, ഇ​ക്ബാ​ൽ എ​ന്നി​വ​ർ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

Tags:    
News Summary - covid-welfare forum salala-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.