ഒമാനിൽ കോവിഡ്​ ചികിത്സ എല്ലാവർക്കും സൗജന്യം

മസ്​കത്ത്​: രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും കോവിഡ്​ രോഗ നിർണയവും ചികിത്സയും സൗജന്യമാണെന്ന്​ ആരോ ഗ്യ മന്ത്രി ഡോ.അഹമ്മദ്​ അൽ സഇൗദി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതമി​​െൻറ നിർദേശപ്രകാരമാണിത്​. സ്വദേശി, വിദേശി ഭേ ദമില്ലാതെയാണ് രോഗികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാജ്യം കൈകാര്യം ചെയ്യുന്നത്​. ബന്ധപ്പെട്ട രാജ്യങ്ങളിലെ അം ബാസഡർമാർ ഇൗ വിഷയം ഒമാനിലുള്ള തങ്ങളുടെ പൗരന്മാരിൽ എത്തിക്കണമെന്ന്​ ആരോഗ്യ മന്ത്രി അഭ്യർഥിച്ചു.

കോവിഡ്​ ഗുരുതരാവസ്​ഥയിൽ എത്തിയതിനെ തുടർന്ന്​ റോയൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നവരിൽ നല്ല പങ്കും വിദേശികളാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 33 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ബാക്കിയുള്ളവർ ​െഎസോലേഷൻ കേന്ദ്രങ്ങളിലാണ്​ ഉള്ളതെന്നും ആരോഗ്യ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


വ്യാഴാഴ്​ച വരെ രോഗബാധിതരായ 457 പേരിൽ 211 പേരും വിദേശികളാണ്​. മസ്​കത്ത്​, സീബ്​, ബോഷർ, മത്ര എന്നിവിടങ്ങളിലാണ്​ കൂടുതൽ രോഗബാധിതരും. രോഗത്തി​​െൻറ സാമൂഹിക വ്യാപനം ഏറ്റവും ഉയർന്ന തോതിലുള്ളത്​ മത്രയിലാണ്​. മത്ര മേഖലയിൽ ഇതുവരെ 160 വിദേശികളടക്കം 206 പേർക്ക്​ രോഗബാധയുണ്ടായി. വ്യാഴാഴ്​ച റിപ്പോർട്ട്​ ചെയ്​ത 38 കേസുകളിൽ 31 പേരും മത്രയിൽ നിന്നുള്ളവരാണ്​. മത്രയടക്കം രോഗബാധ കൂടുതലായുള്ള സ്​ഥലങ്ങളിൽ ശനിയാഴ്​ച മുതൽ രോഗനിർണയ ക്യാമ്പുകൾ സംഘടിപ്പിക്കും. ക്യാമ്പുകൾ നടക്കുന്ന സ്​ഥല​െത്ത കുറിച്ച അറിയിപ്പുകൾ വിവിധ ഭാഷകളിൽ പുറത്തിറക്കും. പരിശോധനക്ക്​ എത്തുന്നവരോട്​ തിരിച്ചറിയൽ രേഖകൾ ചോദിക്കില്ല. വിദേശികളിലെയടക്കം പരമാവധി പേരെ പരിശോധനക്ക്​ വിധേയമാക്കുകയാണ്​ ലക്ഷ്യം.

രോഗ ലക്ഷണങ്ങളില്ലാത്തവർക്കായുള്ള പരിശോധനകൾ ഒമാൻ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
താമസ സ്​ഥലങ്ങളിൽ ​െഎസോലേഷന്​ സൗകര്യമില്ലാത്തവർക്ക്​ ആരോഗ്യ മന്ത്രാലയം വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുന്നുണ്ട്​. കാർഗോ വിമാന സർവീസുകളെല്ലാം പതിവുപോലെ നടക്കുന്നുണ്ട്​. രാജ്യത്ത്​ മെഡിക്കൽ ഉപകരണങ്ങളുടെ സ്​റ്റോക്ക്​ ആവശ്യത്തിന്​ ഉണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.


Tags:    
News Summary - Covid Treatment Free For All in Oman -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.