Posted On
date_range Updated On
date_range കോവിഡ് ഭേദമായ നഗരസഭ ജീവനക്കാർ പ്ലാസ്മ ദാനം ചെയ്തു
മസ്കത്ത്: കോവിഡ് ഭേദമായ മസ്കത്ത് നഗരസഭ ജീവനക്കാർ പ്ലാസ്മ ദാനം ചെയ്തു. രക്തബാങ്ക് സേവന വിഭാഗത്തിെൻറ അഭ്യർഥന മാനിച്ച് 33 ജീവനക്കാരാണ് പ്ലാസ്മ ദാനത്തിന് മുന്നോട്ടുവന്നത്. ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് ജീവനക്കാരും തൊഴിലാളികളും പ്ലാസ്മ ദാനം ചെയ്തതായി മസ്കത്ത് നഗരസഭ അറിയിച്ചു. അടിയന്തര ആവശ്യം മുൻനിർത്തിയാണ് പ്ലാസ്മ ദാനത്തിന് അഭ്യർഥിച്ചത്. ഒ പോസിറ്റിവ്, എ പോസിറ്റീവ്, ബി പോസിറ്റീവ്, എ.ബി പോസിറ്റീവ് രക്തഗ്രൂപ്പുകൾ ഉള്ളവരോടായിരുന്നു പ്ലാസ്മ ദാനത്തിനുള്ള അഭ്യർഥന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.