Posted On
date_range Updated On
date_range കോവിഡ്: ഒമാനിൽ ഒരു പ്രവാസി കൂടി മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു പ്രവാസി കൂടി മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സലാലയിൽ വെൻറിലേറ്ററിലായിരുന്ന 63 വയസുകാരനായ പാക്കിസ്ഥാൻ സ്വദേശിയാണ് മരണപ്പെട്ടത്. ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ മരണമാണിത്. 70ഉം 66ഉം വയസ് പ്രായമുള്ള സ്വദേശികളും ബുധനാഴ്ച മരണപ്പെട്ടിരുന്നു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 30 ആയി. ഇതിൽ രണ്ട് മലയാളികൾ അടക്കം 20 പേർ പ്രവാസികളും പത്ത് പേർ സ്വദേശികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.