മസ്കത്ത്: പ്രമേഹവും ഹൈപ്പർടെൻഷനുമടക്കം ദീർഘനാളായി തുടർന്നുവരുന്ന രോഗസാഹചര്യങ്ങൾ കോവിഡ് രോഗികളുടെ മരണസാധ്യത വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. അൽ നഹ്ദ ആശുപത്രിയിലും റോയൽ ആശുപത്രിയിലും ചികിത്സക്കായി പ്രവേശിക്കപ്പെട്ട 63 മുതിർന്ന കോവിഡ് രോഗികളുടെ രോഗസാഹചര്യങ്ങൾ വിലയിരുത്തുന്ന റിപ്പോർട്ട് ഒമാനിലെ 12 മെഡിക്കൽ പ്രഫഷനലുകളും ഗവേഷകരും ചേർന്നാണ് തയാറാക്കിയിരിക്കുന്നത്. രോഗികളുടെ നേരത്തേയുണ്ടായിരുന്ന ആരോഗ്യ സാഹചര്യങ്ങൾ റിപ്പോർട്ടിൽ പരിഗണിച്ചിട്ടുണ്ട്. 22 വയസ്സു മുതൽ 87 വയസ്സുവരെ പ്രായമുള്ളവരാണ് ഇൗ 63 രോഗികൾ. പ്രമേഹവും ഉയർന്ന രക്തസമ്മർദവുമായിരുന്നു പൊതുവായുള്ള ആരോഗ്യ പ്രശ്നങ്ങൾ. ഹൃദ്രോഗവും വൃക്കരോഗങ്ങളും ഉള്ളവരുമുണ്ടായിരുന്നു. 63 പേരിൽ 54 പേരും റോയൽ ആശുപത്രിയിലാണ് പ്രവേശിക്കപ്പെട്ടത്. ഇതിൽ 53 പേരും പുരുഷന്മാരും 29 പേർ സ്വദേശികളുമായിരുന്നു. ഇതിൽ എട്ടുപേർ മാത്രമാണ് രോഗബാധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. 14 പേർക്ക് കോവിഡ് രോഗിയുമായുള്ള സമ്പർക്കമാണ് ഉണ്ടായത്. പലർക്കും വീടുകളിൽ തന്നെയുള്ള സമ്പർക്കമാണ് രോഗം പകരാൻ കാരണമായത്.
മൂന്നിൽ രണ്ടോളം രോഗികൾക്കും എങ്ങനെയാണ് രോഗം പകർന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. 20 പേർക്ക് വീതം പ്രമേഹവും ഹൈപ്പർടെൻഷനും ഉണ്ടായിരുന്നു. എട്ടുരോഗികൾക്ക് ഗുരുതര ഹൃദ്രോഗവും വൃക്കേരാഗങ്ങളും ഉണ്ടായിരുന്നു. ഇൗ പഠനത്തിൽ ഉൾക്കൊള്ളിച്ചതിൽ 24 പേരെ ചികിത്സയുടെ ഭാഗമായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിെൻറ സഹായത്തോടെ ചികിത്സയിലിരുന്ന പ്രായമുള്ളവരിൽ ഉയർന്ന ബിലിറൂബിെൻറ അളവും കാത്സ്യത്തിെൻറ കുറഞ്ഞ അളവും മരണകാരണമായി. ഒമാനിയിതര രോഗികളിൽ 14 പേർ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. പത്ത് ബംഗ്ലാദേശികളും അഞ്ച് പാകിസ്താനികളും ചികിത്സ തേടി. കൂടുതൽ രോഗികളും മധ്യവയസ്ക്കരും കോവിഡ് ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാത്തവരും കോവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെടാത്തവരുമാണ്. പുരുഷന്മാരിലെ ഉയർന്നരോഗബാധക്കുള്ള ജനിതക കാരണങ്ങൾ വിവിധ പഠനങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശതൊഴിലാളികളിൽ വളരെ ഉയർന്ന കോവിഡ് ബാധയാണ് റിപ്പോർട്ട് ചെയ്തത്. മോശം ജീവിത സാഹചര്യങ്ങൾ, തിങ്ങിനിറഞ്ഞ് താമസിക്കൽ, രോഗലക്ഷണങ്ങളെ കുറിച്ചും പൊതുവായ പ്രതിരോധ നടപടികളെ കുറിച്ചുമുള്ള അറിവില്ലായ്മ, ഭാഷാപരമായ ബുദ്ധിമുട്ടുകൾ എന്നിവ കൂടിയ രോഗപ്പകർച്ചക്ക് കാരണമാകും. ആരോഗ്യ സ്ഥാപനങ്ങളിൽ എത്താൻ വൈകുന്നതും പ്രശ്നകാരണമാണ്. ലക്ഷണങ്ങളില്ലാത്ത സമയത്ത് ഇവർ ധാരാളം പേർക്ക് രോഗം പകർന്നുനൽകിയിരിക്കും. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ പദ്ധതികൾക്ക് രൂപം നൽകേണ്ടതുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.