???????????????????? ???????????????

കോ​വി​ഡ്​ പ്ര​തി​രോ​ധം: മ​ല​യാ​ളി വീ​ട്ട​മ്മ​മാ​രു​ടെ നൃ​ത്താ​വി​ഷ്​​കാ​രം ശ്ര​ദ്ധേ​യം

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ കാ​ല​ത്തെ ഒ​ന്നി​ച്ചു​നേ​രി​ടു​ക എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ സി​താ​ര ആ​ല​പി​ച്ച  ‘വി​ശ്വ​മാ​കെ വി​ത്തെ​റി​ഞ്ഞു വി​ള​വെ​ടു​ത്തു പോ​രു​മീ വ​ന്‍വി​പ​ത്തി​നെ ത​ടു​ത്തു നി​ര്‍ത്തു​വാ​നു​ണ​ർ​ന്നി​ടാം’ എ​ന്ന ഗാ​ന​ത്തി​ന്​ മ​സ്​​ക​ത്തി​ലെ മ​ല​യാ​ളി വീ​ട്ട​മ്മ​മാ​ർ ഒ​രു​ക്കി​യ വി​ഡി​യോ നൃ​ത്താ​വി​ഷ്കാ​രം ശ്ര​ദ്ധേ​യ​മാ​കു​ന്നു. അ​ഞ്​​ജ​ലി ബി​ജു​വാ​ണ്​ കോ​റി​യോ​ഗ്ര​ഫി നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശ്രി​ത ര​ഞ്ജി​ത്ത്, ദീ​പ സു​മി​ത്, അ​ഖി​ല ര​മി​ത് എ​ന്നി​വ​രാ​ണ്​ വി​ഡി​യോ​യി​ൽ അ​ണി​നി​ര​ക്കു​ന്ന മ​റ്റു​ള്ള​വ​ർ. ഒാ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ വെ​ച്ചാ​ണ്​ നൃ​ത്ത വി​ഡി​യോ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പി​ന്നീ​ട്​ അ​ത്​ ഒ​രു​മി​ച്ചു​ചേ​ർ​ത്ത ശേ​ഷം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഊ​ർ​ജം​പ​ക​രു​ന്ന രീ​തി​യി​ലു​ള്ള വി​ഡി​യോ​ക്ക്​ സ​മൂ​ഹ  മാ​ധ്യ​മ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു​ള്ള​ത്. 
Tags:    
News Summary - covid-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.