ഒ​മാ​ൻ ജൂ​ൺ 19ഒാ​ടെ കോ​വി​ഡ്​ മു​ക്​​ത​മാ​കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്​

മ​സ്​​ക​ത്ത്​: ഒ​മാ​ൻ ജൂ​ൺ 19ഒാ​ടെ കോ​വി​ഡി​ൽ​നി​ന്ന്​ മു​ക്​​ത​മാ​കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. സിം​ഗ​പ്പൂ​ർ കേ​ന്ദ്ര​മാ​യു​ള്ള ഡേ​റ്റ ഡ്രി​വ​ൻ ഇ​ന്നൊ​വേ​ഷ​ൻ ല​ബോ​റ​ട്ട​റി​യു​ടേ​താ​ണ്​ (ഡി.​ഡി.​െ​എ) റി​പ്പോ​ർ​ട്ട്. ലോ​ക​ത്തി​ലെ ഏ​താ​ണ്ടെ​ല്ലാ രാ​ജ്യ​ങ്ങ​ളും ഇൗ ​കാ​ല​യ​ള​വി​ൽ ഏ​താ​ണ്ട്​ പൂ​ർ​ണ​മാ​യി കോ​വി​ഡ്​ മു​ക്​​ത​മാ​കു​മെ​ന്ന്​ മാ​ത്ത​മാ​റ്റി​ക്ക​ൽ മാ​തൃ​ക അ​ടി​സ്​​ഥാ​ന​മാ​ക്കി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ഇ​ത്​ പ്ര​കാ​രം ഒ​മാ​നി​ലെ 99 ശ​ത​മാ​നം രോ​ഗ​ബാ​ധ​യും മേ​യ്​ 25ഒാ​ടെ അ​വ​സാ​നി​ക്കും. ജൂ​ൺ 19ഒാ​ടെ പൂ​ർ​ണ​മാ​യി കോ​വി​ഡ്​ മു​ക്​​ത​മാ​വു​ക​യും ചെ​യ്യു​മെ​ന്ന് ഡി.​ഡി.​െ​എ​യി​ലെ പ്ര​ഫ. ജി​യാ​ൻ​ക്​​സി ലു​വോ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ഇ​ന്ത്യ​യി​ലെ 97 ശ​ത​മാ​നം കോ​വി​ഡ്​ ബാ​ധ​യും മേ​യ്​ 25ഒാ​ടെ ഇ​ല്ലാ​താ​കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ജൂ​ൺ അ​ഞ്ചോ​ടെ 99 ശ​ത​മാ​ന​വും ആ​ഗ​സ്​​റ്റോ​ടെ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 
Tags:    
News Summary - covid-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.