മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിന് ആശ്വാസ്യമായി പുതിയ കോവിഡ് രോഗികളുടെ എണ്ണ ത്തിൽ കുറവ്. വെള്ളിയാഴ്ച 74 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 17 പേ ർ മാത്രമാണ് മസ്കത്തിൽ നിന്നുള്ളത്. 25 വൈറസ്ബാധകൾ റിപ്പോർട്ട്ചെയ്ത തെക്കൻ ശർഖിയയാണ് മുന്നിൽ. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1790 ആയി ഉയർന്നു. രോഗമുക്തരായവരുടെ എണ്ണം 325 ആയി ഉയർന്നിട്ടുമുണ്ട്. മലയാളിയടക്കം ഏഴ് വിദേശികളും രണ്ട് സ്വദേശി വയോധികരും മരണപ്പെടുകയും ചെയ്തു.
മൊത്തം രോഗബാധിതരിൽ 1326 പേരാണ് മസ്കത്തിൽനിന്നുള്ളത്. സുഖപ്പെട്ടവരിൽ 218 പേരും തലസ്ഥാന മേഖലയിലാണ്. മരിച്ച ഒമ്പതുപേരും ഇവിടെ ചികിത്സയിലിരുന്നവരാണ്. തെക്കൻ ബാത്തിനയും തെക്കൻ ശർഖിയയും വടക്കൻ ബാത്തിനയുമാണ് വൈറസ് ബാധിതരുടെ എണ്ണത്തിൽ രണ്ട് മുതൽ നാലുവരെ സ്ഥാനങ്ങളിൽ. തെക്കൻ ബാത്തിനയിൽ 147 പേർക്കും തെക്കൻ ശർഖിയയിൽ 94 പേർക്കും വടക്കൻ ബാത്തിനയിൽ 78 പേർക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മൂന്നിടത്തുമായി യഥാക്രമം 22 പേർക്കും രണ്ട് പേർക്കും 24 പേർക്കും അസുഖം ഭേദമായി. മറ്റ് ഗവർണറേറ്റുകളിലെ അസുഖ ബാധിതരുടെയും സുഖപ്പെട്ടവരുടെയും എണ്ണം ചുവടെ; ദാഖിലിയ-74, 40; അൽ ദാഹിറ- 27, 2; വടക്കൻ ശർഖിയ - 23, 3; ദോഫാർ -12, 8; ബുറൈമി-4,3; മുസന്ദം- 5, 3.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.