Posted On
date_range Updated On
date_range ഏഴുപേർക്ക് കോവിഡ്; എട്ടുേപർ രോഗമുക്തരായി
മസ്കത്ത്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴുപേർക്ക് കോവിഡ് ബാധിക്കുകയും എട്ടുേപർ രോഗമുക്തരാകുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 487 പേർ കോവിഡ് ബാധിതരായി രാജ്യത്തുണ്ട്. ഒരാളെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ പത്തുപേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,99,810 ആളുകൾക്കാണ് രാജ്യത്ത് ഇതുവരെ അസുഖം ഭേദമായിരിക്കുന്നത്. 3,04,410 പേർക്ക് മഹാമാരി പിടിപെടുകയും 4,113 ആളുകൾ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.