Posted On
date_range Updated On
date_range കോവിഡ്: ഒമാനിൽ അഞ്ചുപേർ മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ചുപേർ ഒമാനിൽ മരിച്ചു. 1435 പേരാണ് ഇതുവരെ മരിച്ചത്. 184 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,24,329 ആയി.
253 പേർ കൂടി രോഗമുക്തരായി. 1,15,866 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. രോഗമുക്തി നിരക്ക് 93.2 ശതമാനമായി ഉയർന്നിട്ടുണ്ട്. 25 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 202 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 106 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.