കോവിഡ്​ വ്യാപനം: ഒമാനിൽ ജുമുഅ നമസ്കാരം നിർത്തിവെക്കാൻ നിർദേശം

മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പ്രാർഥന നിർത്തിവെക്കാൻ സുപ്രീം കമ്മറ്റി തീരുമാനിച്ചു. എന്നാൽ മസ്ജിദുകളിൽ സാധാരണ പ്രാർഥനകൾ തുടരും. പള്ളികളിൽ 50 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. മസ്ജിദുകളിൽ ഔഖാഫ് മതകാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നിർദ്ദേശിച്ച കോവിഡ് മുൻകരുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

തൊഴിലിടങ്ങളിൽ ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണം. ജീവനക്കാരിൽ പകുതിപേർ മാത്രം ജോലി സ്ഥലത്തെത്തുകയും ബാക്കി പകുതിപേർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യണമെന്നുമാണ് സുപ്രീം കമ്മറ്റി നിർദ്ദേശം. സമ്മേളനങ്ങളും പ്രദർശനങ്ങളും അടക്കം പൊതു സ്വഭാവമുള്ള എല്ലാ പരിപാടികളും മാറ്റി വെക്കണം. ഇത്തരം പരിപാടികൾ നടത്തുകയാണെങ്കിൽ കാഴ്ചക്കാരില്ലാതെ നടത്തണം.

റസ്റ്റോറൻറുകൾ, കഫെകൾ, കടകൾ, മറ്റു ഹാളുകൾ എന്നിവിടങ്ങളിൽ സുരക്ഷ മാനദന്ധങ്ങൾ പൂർണമായി പാലിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ 50 ശതാമനം പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വാക്സിനേഷൻ, സാമൂഹിക അകലം, മാസ്കുകൾ ധരിക്കൽ തുടങ്ങിയ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തണമെന്നും നിർദ്ദേശത്തിലുണ്ട്​. നിയ​ന്ത്രണങ്ങൾ ജനുവരി 23 മുതൽ രണ്ടാഴ്ചത്തേക്കായിരിക്കും നടപ്പിലാക്കുക.

രാജ്യത്ത്​ കോവിഡ്​ കേസുൾ ദിനേനെ എന്നോണം കുതിച്ച്​ കൊണ്ടിരിക്കുകയാണ്​. വ്യാഴാഴ്ച​ 1800​പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിതരായി കഴിയുന്നവരുടെ എണ്ണം 10,503 ആയി ഉയർന്നു. 3,18,272 ആളുകൾക്കാണ്​ ഇതുവരെ കോവിഡ്​ പിടിപ്പെട്ടത്​. 3,03,644 ​പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. ഒരാഴ്ചക്കിടെ 100ൽ അധികം രോഗികളെയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നാമതൊരു തംരഗത്തിലേക്ക്​ രാജ്യത്തെ എത്തിക്കാതിരിക്കാനുള്ള ഊർജിത ശ്രമങ്ങൾ കോവിഡ്​ കുതിച്ചുയരുന്ന സമയത്ത്​ തന്നെ സ്വീകരിച്ചിരുന്നു.

ബൂസ്റ്റർ ഡോസടക്കമുളള പ്രതിരോധ രപവർത്തനങ്ങൾ വിവിധ ഗവർണറേറ്റുകളിൽ നടന്ന്​ കൊണ്ടിരിക്കുകയാണ്​. ബൂസ്റ്റർ ഡോസുകൾ വ്യപകമാക്കുന്നതിലൂടെ രോഗ-മരണ നിരക്ക്​ കുറക്കാൻ കഴിയുമെന്നാണ്​ ആരോഗ്യമേഖലയിലുള്ളവർ കരുതുന്നത്​. സ്വദേശികൾക്കും വിദേശികൾക്കും ബൂസ്റ്റർ ഡോസ്​ നൽകിതുടങ്ങിയിട്ടുണ്ട്​. ​

Tags:    
News Summary - Covid expansion: Oman to suspend Friday prayers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.