കോവിഡ്​ ബാധിച്ച തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു 

മസ്​കത്ത്​: കോവിഡ് ബാധിച്ച്​ ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു. കിളിമാനൂർ പുളിമാത്ത്​ സ്വദേശി വിജയകുമാർ (51) ആണ്​ ബുധനാഴ്​ച രാവിലെ അൽ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്​.

കോവിഡ്​ സ്​ഥിരീകരിച്ച ശേഷം വീട്ടിൽ ​െഎസോലേഷനിലായിരുന്ന വിജയകുമാറിനെ ശ്വാസ തടസത്തെ തുടർന്ന്​ 15 ദിവസം മുമ്പാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. നില വഷളായതിനെ തുടർന്ന്​ വ​​െൻറിലേറ്ററിലായിരുന്നു. റോയൽ ആശുപത്രിയിലേക്ക്​ മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ്​ മരണ​ം​. കുടുംബവും മസ്​കത്തിലുണ്ട്​. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരിക്കുന്ന 16ാമത്തെ മലയാളിയാണ്​ ഇദ്ദേഹം. 

Full View
Tags:    
News Summary - covid death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.