കോവിഡ്​: പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി ജസ്​റ്റിൻ വർഗീസ്​ (34) ആണ്​ അൽ നഹ്​ദ ആശുപത്രിയിൽ മരിച്ചത്​.

കോവിഡ്​ പോസിറ്റീവ്​ ആയിരുന്ന ഇദ്ദേഹം ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന്​ കഴിഞ്ഞ എട്ടിന്​ ആശുപത്രിയിൽ എത്തി അഡ്​മിറ്റ്​ ആയതാണ്​. വ്യാഴാഴ്​ചയാണ്​ മരണപ്പെട്ടത്​.

റൂവി ഹോണ്ട ഹോഡിലെ ഒാർബിറ്റ്​ ബിൽഡിങ്​ മെറ്റീരിയൽസിലെ ജീവനക്കാരനായിരുന്നു. നാലു വർഷത്തിലധികമായി ഒമാനിലുണ്ട്​. ജിൻസിയാണ്​ ഭാര്യ. ജോഹാൻ ഏക മകനാണ്​. ഇവർ നാട്ടിലാണ്​. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരണപ്പെടുന്ന ആറാമത്തെ മലയാളിയാണ്​ ജസ്​റ്റിൻ.

Tags:    
News Summary - covid death pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.