Posted On
date_range Updated On
date_range കോവിഡ്: ഒമാനിൽ മരണം 900 കടന്നു
മസ്കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് 24 പേർ കൂടി മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കാണിത്. 909 പേരാണ് ഇതുവരെ മരണപ്പെട്ടത്. 1543 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മൊത്തം രോഗികളുടെ എണ്ണം ഇതോടെ 97450 ആയി. 959 പേർക്ക് കൂടി രോഗം ഭേദമായി. 87801 പേരാണ് ഇതുവരെ രോഗമുക്തരായത്. 90 ശതമാനമാണ് രോഗമുക്തി നിരക്ക്. 63 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 523 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 200 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് 200 പേരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.