സു​ഹാ​റി​ലെ ഓ​ഹി​യി​ലെ ശ്മ​ശാ​ന​ത്തി​ൽ കോ​വി​ഡ് കാ​ല​ത്ത് മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്നു (ഫ​യ​ൽ)

ആശ്വാസം, ഇവിടെ ചിതയുടെ പുകച്ചുരുൾ ഉയരുന്നില്ല

സുഹാർ: സുഹാറിലെ ഓഹിയിൽ പ്രവർത്തിക്കുന്ന ശ്മശാനത്തിൽ കോവിഡ് കാലത്ത് ഉയർന്ന ചിതയുടെ പുക കെട്ടുതുടങ്ങി. കോവിഡ് രൂക്ഷമായ സമയത്ത് ഒമാന്‍റെ പല ദിക്കുകളിൽനിന്നും മൃതദേഹവുമായി ആംബുലൻസുകൾ ദിനേന ഇവിടെ എത്തിയിരുന്നു. കോവിഡ് ബാധിച്ചു മരിച്ചവരെ നാട്ടിലെത്തിക്കാൻ ആവാത്ത അവസ്ഥയിൽ അവരെ ഇവിടെ സംസ്കരിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ. ഹിന്ദുമതസ്ഥരായ ആളുകളുടെ മൃതദേഹങ്ങൾക്കാണ് ഇവിടെ ചിതയൊരുക്കുന്നത്. മറ്റ് മതസ്ഥരുടെ മൃതദേഹങ്ങളും ഇവിടെ സംസ്കരിക്കാറുണ്ട്.

കോവിഡിന് മുമ്പ് വർഷത്തിൽ അഞ്ചോ ആറോ മൃതദേഹങ്ങൾ മാത്രമേ എത്താറുണ്ടായിരുന്നുള്ളൂ. നാട്ടിൽ കൊണ്ടുപോകാൻ പറ്റാത്തവരുടെ ശരീരമാണ് എത്തുക. കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ ദിവസവും അഞ്ചും ആറും മൃതദേഹങ്ങൾ എത്തിത്തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സംസ്കരണമായിരുന്നു ഇവിടെ നടന്നിരുന്നത്. സഹായത്തിന് സുഹാറിലെ സാമൂഹിക പ്രവർത്തകരുമുണ്ടായിരുന്നു. കോവിഡ് കാലത്ത് ദൂരദിക്കുകളിൽനിന്ന് വരുന്നവർക്ക് സംസ്കരിക്കാനുള്ള കൂടുതൽ ഇടങ്ങളൊരുക്കി ശ്മശാന നടത്തിപ്പുകാരും സഹകരിച്ചു. മസ്കത്തിലെ ശ്മശാന നടത്തിപ്പുകാരുടെ ഓഫിസിൽ ചെറിയ തുക അടച്ചാൽ ചിതയൊരുക്കാനും സംസ്കരിക്കാനുമുള്ള അനുമതി ലഭിക്കും. അനുഗമിക്കുന്ന ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ കർമങ്ങൾ നടത്താം. ചിതാഭസ്മം നാട്ടിൽ കൊണ്ടുപോയി നിമജ്ജനം ചെയ്യുന്നവർക്ക് അതിനുള്ള സൗകര്യവും ചെയ്തുകൊടുക്കും. കോവിഡ് വ്യാപനം കുറയുന്നതും മരണം ഇല്ലാതാകുന്നതും ആശ്വാസമാവുകയാണ്.

Tags:    
News Summary - Covid began to decline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.