Posted On
date_range Updated On
date_range കോവിഡ്: ഒമാനിൽ തൃശൂർ സ്വദേശി മരണപ്പെട്ടു
മസ്കത്ത്: കോവിഡ് ബാധിച്ച് തൃശൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു. നടത്തറ അയ്യപ്പൻകാവ് സ്വദേശി തിലകൻ (55) ആണ് മരിച്ചത്. സുഹാർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഖാബൂറ നഗരസഭയിലെ ജീവനക്കാരനായിരുന്നു. വിട്ടുമാറാത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയിൽ ന്യുമോണിയയും കോവിഡും സ്ഥിരീകരിച്ചു. ശ്വാസതടസമടക്കം പ്രശ്നങ്ങെള തുടർന്ന് രണ്ടാഴ്ചയിലധികമായി തീവ്ര പരിചരണ വിഭാഗത്തിൽ ചികിലസയിലായിരുന്നു. ജിജിയാണ് ഭാര്യ. ആശിഷും അക്ഷയും മക്കളാണ്.
27 വർഷമായി തിലകൻ ഒമാനിൽ പ്രവാസിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.