കോവിഡ്​: ഒമാനിൽ അഞ്ചു ദിവസത്തിനിടെ 45 മരണം

മസ്​കത്ത്​: കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ കോവിഡ്​ ബാധിച്ച്​ ഒമാനിൽ 45 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്​താവനയിൽ അറിയിച്ചു. പുതുതായി 2788 പേർക്ക്​ രോഗം ബാധിച്ചു. പെരുന്നാൾ അവധിക്കാലത്ത്​ ചൊവ്വാഴ്​ച 702 കേസുകളും ബുധനാഴ്​ച 675ഉം വ്യാഴാഴ്​ച 540ഉം വെള്ളിയാഴ്​ച 283ഉം ശനിയാഴ്​ച 588ഉം രോഗികളാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ആകെ രാജ്യത്ത്​ 2,05,501 പേർക്കാണ്​ രോഗം പിടിപെട്ടത്. ഇതിൽ 2193 പേർ മരണത്തിന്​ കീഴടങ്ങി. 1,86,391 ആളുകൾ രോഗമുക്​തരായിട്ടുണ്ട്​. രോഗമുക്​തി നിരക്ക്​ 93 ശതമാനമായി വർധിക്കുകയും ചെയ്​തു. 722 പേരാണ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ 255 രോഗികൾ ഐ.സി.യുവിലാണ്​ ചികിത്സ തേടിയിരിക്കുന്നത്​.

കോവിഡ്​ നിയന്ത്രണങ്ങൾ ശക്​തമായി നടപ്പാക്കിയതോടെ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്​ രേഖപ്പെടുത്തുന്നുണ്ട്​.കഴിഞ്ഞ ആഴ്​ചകളിൽ ആയിരത്തിന്​ മുകളിലായിരുന്ന രോഗികളുടെ എണ്ണം അഞ്ഞൂറിലേക്ക്​ എത്തിക്കാൻ സാധിച്ചു. എന്നാൽ, ജാഗ്രത തുടരണമെന്ന്​ ആരോഗ്യവകുപ്പ്​ വാർത്തക്കുറിപ്പിൽ അറിയിച്ചു​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.