Posted On
date_range Updated On
date_range ഒമാനിൽ 144 പേർക്ക് കൂടി കോവിഡ്; സുഖപ്പെട്ടവർ 238 ആയി
മസ്കത്ത്: ഒമാനിൽ 144 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1410 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 86 പേരും വിദേശികളാണ്. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 238 ആയി ഉയരുകയും ചെ യ്തു. മലയാളിയടക്കം ഏഴു പേർ മരണപ്പെടുകയും ചെയ്തു.
പുതുതായി വൈറസ് ബാധിതരായവരിൽ 101 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 1111 ആയി. 156 പേരാണ് രോഗമുക്തരായത്. മരിച്ച ഏഴുപേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്തെക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 104 ആയി ഉയർന്നു. സുഖപ്പെട്ടവരുടെ എണ്ണം 19 ആയിട്ടുണ്ട്. വടക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 57 ആയി ഉയർന്നു. ഇവിടെ 24 പേരാണ് സുഖപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.