ഒമാനിൽ മരണപ്പെട്ട മലയാളി യുവാവിന്​ കോവിഡ്​ സ്​ഥിരീകരിച്ചു

മസ്​കത്ത്​: ഒമാനിൽ മരണപ്പെട്ട കണ്ണൂർ സ്വദേശിയായ യുവാവിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. പുളിങ്ങോം വയക്കര ഷു​െഎബ്​ (24) ആണ്​ വ്യാഴാഴ്​ച രാത്രി അൽ ഗൂബ്രയിലെ എൻ.എം.സി ആശുപത്രിയിൽ മരണപ്പെട്ടത്​. ഗുരുതര കോവിഡ്​ ലക്ഷണങ്ങളോടെ ബുധനാഴ്​ചയാണ്​ ഷു​െഎബിനെ എൻ.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പിന്നീട്​ ബോഷറിലേക്ക്​ മാറ്റുകയായിരുന്നു.

ചികിത്സ തേടാൻ വൈകിയതാണ്​ മരണകാരണമായത്​. ജോലി തേടി വിസിറ്റിങ്​ വിസയിലാണ്​ ഷു​െഎബ്​ ഒമാനിലെത്തിയത്​. ഒമാനിൽ ജോലി ചെയ്യുന്ന മാതാവി​​െൻറ അടുത്തായിരുന്നു താമസം. മാതാവിന്​ ഒരാഴ്​ച മുമ്പ്​ പനിയുണ്ടായിരുന്നു. തുടർന്നാണ്​ ഷു​െഎബിന്​ അസുഖം ബാധിച്ചത്​.

Tags:    
News Summary - covid 19 oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.