98 ​പേർക്ക്​ കൂടി കോവിഡ്​; ഒമാനിൽ വൈറസ്​ ബാധിതർ 1508 ആയി

മസ്​കത്ത്​: ഒമാനിൽ 98 ​ പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണ ം 1508 ആയി. ചൊവ്വാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 59 പേരും വിദേശികളാണ്​. രോഗ മ​ുക്​തരായവരുടെ എണ്ണം 238ൽ തന്നെ തുടരുകയാണ്​. മലയാളിയടക്കം എട്ടു പേർ മരണപ്പെടുകയും ചെയ്​തു.

പുതുതായി വൈറസ്​ ബാധിതരായവരിൽ 53 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1164 ആയി. 156 പേരാണ്​ രോഗമുക്തരായത്​. മരിച്ച എട്ടുപേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. തെക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 116 ആയി ഉയർന്നു.

വടക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 60 ആയിട്ടുണ്ട്​. തെക്കൻ ശർഖിയയിലെ രോഗബാധിതരുടെ എണ്ണമാക​െട്ട 55 ആയി ഉയരുകയും ചെയ്​തു. ദാഹിറ മേഖലയിൽ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 17ലേക്ക്​ കുതിച്ചുയർന്നിട്ടുണ്ട്​.

Tags:    
News Summary - covid 19: 98 new cases in oman -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.