കുടിൽ വ്യവസായം: മാർഗ നിർദേശങ്ങളുമായി മന്ത്രാലയം

മസ്കത്ത്: രാജ്യത്ത് കുടിൽ വ്യവസായങ്ങൾക്ക് മാർഗ നിർദേശങ്ങളുമായി വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ലൈസന്‍സ് നേടിയ ശേഷം മാത്രമെ കുടില്‍ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ പാടുള്ളൂവെന്ന് മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ബന്ധപ്പെട്ട വകുപ്പുകൾ വഴി മന്ത്രാലയത്തിൽനിന്നാണ് ലൈസൻസ് കരസ്ഥമാക്കേണ്ടത്. നിലവിൽ കുടിൽ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഈ ഉത്തരവ് ഇറങ്ങിയത് മുതൽ ആറുമാസത്തിനകം ലൈസൻസ് നേടണം. അപേക്ഷർ ഒമാനി പൗരനായിരിക്കുക, പ്രായപരിധി 18ന് മുകളിലായിരിക്കുക, മറ്റ് വാണിജ്യ, പ്രഫഷനൽ പ്രവൃത്തികൾക്ക് ലൈസൻസില്ലാതിരിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾക്കനുസൃതമായിരിക്കും ലൈസൻസുകൾ നൽകുക. ഓൺ ലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിശ്ചിത ഫീസ് ഈടാക്കുകയും ചെയ്യും. മൂന്ന് വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കുക. ഇതിന് മൂന്ന് റിയാല്‍ ഈടാക്കുകയും ചെയ്യും.

അപേക്ഷയോടൊപ്പം സംരംഭം ആരംഭിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ, വാടക കരാര്‍, വീട്ടുടമയുടെ അംഗീകാരം, സിവില്‍ ഐ.ഡി/പാസ്‌പോര്‍ട്ട് എന്നിവ സമര്‍പ്പിച്ചിരിക്കണം. മൂന്ന് റിയാല്‍ ഇതിന് ഫീസ് ഈടാക്കും. കാലാവധി അവസാനിക്കുന്നതിന്‍റെ 30 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ലൈസൻസ് പുതുക്കി നല്‍കും. കുടില്‍ വ്യവസായ സംരംഭത്തെ പറ്റിയുള്ള ബോര്‍ഡ് വീടിന്റെ പുറത്തെ ഭിത്തിയിലോ കവാടങ്ങളിലോ സ്ഥാപിക്കാനും അനുമതിയുണ്ടാകും. ഈ ബോർഡിൽ ലൈസന്‍സ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണമെന്ന് മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Tags:    
News Summary - Cottage Industry: Ministry with guidelines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.