മസ്കത്ത്: താമസ കെട്ടിടങ്ങളുടെ പുറത്ത് പാർക്കിങ് ഷെഡുകൾ നിർമിക്കുന്നതിന് നിയന്ത്രണവുമായി മസ്കത്ത് ഗവർണറേറ്റ്. ഇതുസംബന്ധിച്ച് മസ്കത്ത് ഗവര്‍ണര്‍ സയ്യിദ് സഊദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി ഉത്തരവ് പുറപ്പെടുവിച്ചു. പ്രാദേശിക ഭരണകൂടത്തില്‍നിന്നുള്ള അനുമതിയില്ലാതെ പാര്‍ക്കിങ് ഷെഡുകള്‍ നിര്‍മിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. ബൗശര്‍ വിലായത്തിലെ ശാതി അല്‍ ഖുറമിലെ അല്‍ സരൂജ് പ്രദേശത്ത് പാര്‍പ്പിട കെട്ടിടങ്ങളുടെ മുന്നില്‍ വാഹന ഷെഡുകള്‍ അനുവദിക്കില്ല. സ്ട്രീറ്റുകളിലെ കെട്ടിടങ്ങള്‍ക്കും 30 മീറ്ററോ അതില്‍ കൂടുതലോ വീതിയുള്ള പ്രധാന തെരുവുകളിലും ഇരട്ടപ്പാതകളിലും ഇത് ബാധകമാണ്. ആവശ്യകത അനുസരിച്ച് മാത്രമേ ലൈസന്‍സ് ലഭിച്ചവര്‍ക്കുതന്നെ കെട്ടിട വളപ്പിന് പുറത്ത് വാഹന ഷെഡുകള്‍ നിര്‍മിക്കാവൂ. ഷെഡുകളുടെ മൂലകളും സ്ട്രീറ്റും തമ്മില്‍ ഒരു മീറ്ററില്‍ കുറയാത്ത അകലം വിടണം. മേലാപ്പിന്റെ ഉയരം 2.4 മീറ്ററില്‍ കൂടരുത്. പ്ലോട്ടിന്റെ അതിര്ത്തിക്കുള്ളില്തന്നെയായിരിക്കണം മേലാപ്പിന്റെ തൂണുകള്‍. പുറത്താണെങ്കില്‍ മതിലിന്റെ വശത്തുനിന്നുമായിരിക്കണം.
മേല്‍ക്കൂരക്കായി ഉയര്‍ന്ന സാന്ദ്രതയുള്ള പോളിത്തീന്‍ ഫാബ്രിക്കോ സമാന ഇനങ്ങളോ ഉപയോഗിക്കണം. പാര്‍ക്കിങ് ഷെഡുകളുടെ വീതി ആറ് മീറ്ററില്‍ കൂടരുത്. മറ്റ് നിർദേശങ്ങളും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.