ഷിനാസിലെ നിർമാണസ്ഥലത്തുണ്ടായ അപകടം
മസ്കത്ത്: ഷിനാസ് വിലായത്തിലെ നിർമാണസ്ഥലത്തുണ്ടായ അപകടത്തിൽ ഏഷ്യൻ വംശജനായ തൊഴിലാളി മരിച്ചു.
മണ്ണെടുക്കൽ പ്രവൃത്തിയിൽ ഏർപ്പെടുന്നതിനിടെ യന്ത്രത്തിന് അടിയിൽപെട്ടാണ് അപകടമുണ്ടായതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു.
അപകടം നടന്ന വിവരം അറിഞ്ഞയുടൻ വടക്കൻ ബാത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിലെ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.