റൂവി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന മോര് ബസേലിയോസ് എല്‍ദോ ബാവയുടെ ഓർമപ്പെരുന്നാള്‍
മസ്കത്ത്: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മോര് ബസേലിയോസ് എല്‍ദോ ബാവയുടെ ഓർമപ്പെരുന്നാള്‍ റൂവി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ കൊണ്ടാടി. പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും കുർബാനക്കും ഇടവക മെത്രാപ്പോലീത്ത സഖറിയാസ് മോര് ഫിലക്സിനോസ് മുഖ്യ കാര്‍മികത്വം വഹിച്ചു.
10, 12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. കുര്യന് പുതിയപുരയിടത്തില്‍, ഫാ. ജോര്‍ജി, ഫാ. ഏലിയാസ് എബ്രഹാം എന്നിവര്‍ സഹകാര്‍മികരായിരുന്നു. ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയോടെ പെരുന്നാള്‍ അവസാനിച്ചു.
മസ്കത്ത് ഗാല മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയിലും മോര് ബസേലിയോസ് എല്‍ദോ ബാവായുടെ ഓര്‍മപ്പെരുന്നാള്‍ കൊണ്ടാടി. പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും കുർബാനക്കും ഇടവക മെത്രാപ്പോലീത്ത സഖറിയാസ് മോര് ഫിലക്സിനോസ് കാര്‍മികത്വം വഹിച്ചു.പള്ളി വികാരി ഫാ. ജോര്‍ജി ജോണച്ചന്, ഫാ. കുര്യന് പുതിയ പുരയിടത്തില്‍, ഫാ. ഏലിയാസ് എബ്രഹാം എന്നിവര്‍ സഹകാര്‍മികരായിരുന്നു. ട്രസ്റ്റി തോമസ് രാജന്, സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.