മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ബോഷർ ഏരിയ ശുചീകരിക്കുന്നു 

ബോഷറിൽ ശുചീകരണ പ്രവർത്തനങ്ങൾ

മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റി ബോഷർ ഏരിയയിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വഴിയരികിലും റസിഡൻഷ്യൽ ഏരിയയിലുമുള്ള മാലിന്യങ്ങൾ, കുറ്റിച്ചെടികൾ, റോഡിലേക്ക് തള്ളിനിൽക്കുന്ന മരച്ചില്ലകൾ എന്നിവയൊക്കെയാണ് നീക്കം ചെയ്യുന്നത്.

ബോഷറിന്‍റെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഇടറോഡുകളും വൃത്തിയാക്കുന്നുണ്ട്. വിലായത്തിലെ എല്ലാ പ്രദേശങ്ങളും ശുചീകരിച്ച് പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിനെ കുറിച്ചുള്ള സന്ദേശം ജനങ്ങളിലെത്തിക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

Tags:    
News Summary - Cleaning work in Bosher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.