സലാല: അപകടരംഗങ്ങളിൽ രക്ഷാദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്ന എക്സിബിഷന് തുടക്കമായി. പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം ജനങ്ങളെ ബോധവത്കരിക്കുകയും പരിപാടിയുടെ ലക്ഷ്യമാണ്. സലാല ഗാർഡൻസ് മാളിൽ(എക്സിബിഷൻ ഹാൾ) ഞായറാഴ്ച തുടങ്ങിയ പ്രദർശനം ആഗസ്റ്റ് 10 വരെ നീളും.
ഒമാൻ പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ അലി അൽ അമീരിയുടെ മുഖ്യ രക്ഷാധികാരത്തിലാണ് പരിപാടി ഒരുക്കിയിട്ടുള്ളത്. സിവിൽ ഡിഫൻസ്-ആംബുലൻസ് പ്രവർത്തനരംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് എക്സിബിഷനിൽ പ്രധാനമായും പരിചയപ്പെടുത്തുന്നത്. അതോടൊപ്പം അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ ഒരുക്കങ്ങളെ സംബന്ധിച്ചും സുരക്ഷയെക്കുറിച്ചും ബോധവത്കരണ പരിപാടികളും അരങ്ങേറുന്നുണ്ട്. സന്ദർശകർക്ക് നിരവധിയായ സംവേദനാത്മക പ്രവർത്തനങ്ങളും എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.