ക​മ്പ​നി​ ബാ​ധ്യ​ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​വി​ൽ, ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ

ഞാ​ൻ ക​ഴി​ഞ്ഞ എ​ട്ടു കൊ​ല്ല​ത്തോ​ള​മാ​യി മ​സ്​​ക​ത്തി​ൽ ലി​മി​റ്റ​ഡ് ല​യ​ബി​ലി​റ്റി ക​മ്പ​നി (എ​ൽ.​എ​ൽ.​സി) ക​മ്പ​നി ന​ട​ത്തി​വ​രു​ക​യാ​ണ്. നാ​ട്ടി​ൽ​നി​ന്ന്​ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ ഒ​മാ​നി​ലേ​ക്ക് ഹോ​ൾ​സെ​യി​ൽ ആ​യി ഇ​റ​ക്കു​മ​തി ന​ട​ത്തി വി​ത​ര​ണം ചെ​യ്യു​ന്ന ക​മ്പ​നി​യാ​ണ് ഇത്​. എ​ന്നെ കൂ​ടാ​തെ അ​ക​ന്ന ബ​ന്ധു​വ​ട​ക്കം ര​ണ്ടു​പേ​രാ​ണ് ക​മ്പ​നി​യി​ലെ വി​ദേ​ശ ഓ​ഹ​രി ഉ​ട​മ​ക​ൾ. കൂ​ടാ​തെ ഒ​രു സ്വ​ദേ​ശി​യു​മു​ണ്ട്. നി​യ​മാ​നു​സൃ​തം ഞ​ങ്ങ​ൾ ര​ണ്ടു​പേ​രു​ടെ​യും പേ​ർ​ക്ക് ക​മ്പ​നി​യു​ടെ 70 ശ​ത​മാ​നം ഓ​ഹ​രി​യും സ്വ​ദേ​ശി​യു​ടെ പേ​രി​ൽ 30 ശ​ത​മാ​നം ഓ​ഹ​രി​യു​മാ​ണു​ള്ള​ത്. വി​ദേ​ശി​ക​ളാ​യ ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും അം​ഗീ​കൃ​ത സി​ഗ്​​നേ​ച​റി​ക​ളു​മാ​ണ്. എ​െൻറ അ​ഭാ​വ​ത്തി​ൽ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം കൂ​ടു​ത​ൽ സ​മ​യം ക​മ്പ​നി​ക്ക് വേ​ണ്ടി ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

അ​ദ്ദേ​ഹ​ത്തി​ന് മ​റ്റു പ​ല ബി​സി​ന​സു​ക​ളും ഉ​ള്ള​തി​നാ​ൽ ഞാ​ൻ ത​ന്നെ​യാ​ണ് ക​മ്പ​നി കാ​ര്യ​ങ്ങ​ൾ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി നോ​ക്കി​ന​ട​ത്തി​യി​രു​ന്ന​ത്. അ​ങ്ങ​നെ​യി​രി​ക്കെ ബി​സി​ന​സ്​ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ സു​ഹൃ​ത്ത് മു​ഖാ​ന്ത​രം പ​രി​ച​യ​പ്പെ​ട്ട നി​ക്ഷേ​പ​ക​നെ​കൊ​ണ്ട്​ ഓ​ഹ​രി എ​ടു​പ്പി​ച്ച്​ ക​മ്പ​നി​യി​ൽ ഷെ​യ​ർ ഹോ​ൾ​ഡ​റാ​ക്കി ചേ​ർ​ക്കു​ക​യു​ണ്ടാ​യി. ആ​യി​ട​ക്ക് എ​െൻറ പി​താ​വി​ന് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ എ​നി​ക്ക്​ ദീ​ർ​ഘ​കാ​ലം നാ​ട്ടി​ൽ നി​ൽ​ക്കേ​ണ്ട​താ​യി വ​ന്നു. കോ​വി​ഡ്​ ലോ​ക്​​ഡൗ​ൺ മൂ​ലം വി​മാ​ന സ​ർ​വി​സ് നി​ർ​ത്തി​െ​വ​ച്ച​തി​നാ​ൽ എ​നി​ക്ക് സ​മ​യ​ത്തു തി​രി​കെ എ​ത്താ​നും ക​ഴി​ഞ്ഞി​ല്ല. എ​െൻറ ബ​ന്ധു​വാ​യ ഓ​ഹ​രി​യു​ട​മ​ക്ക് സ​മ​യ​ക്കു​റ​വ്​ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പു​തു​താ​യി വ​ന്ന​യാ​ളാ​യി​രു​ന്നു കാ​ര്യ​ങ്ങ​ൾ നോ​ക്കി ന​ട​ത്തി​യ​ത്.

വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ച്ച മു​റ​ക്ക് ഞാ​ൻ തി​രി​കെ എ​ത്തി​യ ശേ​ഷം ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ വ​ള​രെ​യ​ധി​കം തു​ക ഔ​ട്ട്​​സ്​​റ്റാ​ൻ​ഡി​ങ്​ ആ​യി ക​ണ്ടു ചോ​ദി​ച്ച​പ്പോ​ൾ കോ​വി​ഡ്​ പ്ര​ശ്​​ന​ത്താ​ൽ പേ​​മെൻറു​ക​ൾ കൃ​ത്യ​മാ​യി കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ്​ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, പ​ല​രും തു​ക ന​ൽ​കി​യ​താ​യി ഞാ​ൻ മ​ന​സ്സി​ലാ​ക്കി. ഈ ​കാ​ല​യ​ള​വി​ൽ പു​തി​യ ഓ​ഹ​രി​യു​ട​മ കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ പ​ല​ർ​ക്കും സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ​തി​നാ​ൽ ക​ടം വ​ർ​ധി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ഞ​ങ്ങ​ളു​ടെ വി​ത​ര​ണ​ക്കാ​ർ കൃ​ത്യ​മാ​യി തു​ക ന​ൽ​കാ​ത്ത​തി​നാ​ൽ കേ​സ് കൊ​ടു​ക്കും എ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ചെ​ക്കു​ക​ളി​ൽ സു​ഹൃ​ത്താ​യ ഓ​ഹ​രി​യു​ട​മ​യാ​ണ് ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ഞാ​ൻ ഒ​പ്പി​ട്ടു ന​ൽ​കി​യ​വ​യും ഉ​ണ്ട്. കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​യ​പ്പോ​ൾ പു​തു​താ​യി ചേ​ർ​ത്ത ഓ​ഹ​രി​യു​ട​മ ഞ​ങ്ങ​ളെ അ​റി​യി​ക്കാ​തെ നാ​ട്ടി​ൽ പോ​വു​ക​യും ചെ​യ്​​തു. അ​ദ്ദേ​ഹ​ത്തി​ന്​ വ​ലി​യ നി​ക്ഷേ​പം ക​മ്പ​നി​യി​ൽ ഇ​ല്ല. ക​ട​ക്കാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കും എ​ന്ന നി​ല​യി​ലാ​ണ്. ഇൗ ​അ​വ​സ്ഥ​യി​ൽ എ​നി​ക്ക് എ​ന്താ​ണ് ചെ​യ്യാ​ൻ ക​ഴി​യു​ക.

ജ​യി​ൻ​സ് മാ​ത്യു, വ​ട​ക്കാ​ഞ്ചേ​രി

ഒ​മാ​ൻ ക​മേ​ഴ്‌​സ്യ​ൽ ക​മ്പ​നി നി​യ​മം (റോ​യ​ൽ ഡി​ക്രി 4 / 1 974 ) ഭേ​ദ​ഗ​തി​ക​ളോ​ടെ ആ​ർ​ട്ടി​ക്​​ൾ ര​ണ്ട്​ ഇ, 136, 143 ​എ​ന്നി​വ​യി​ലാ​ണ് ഒ​രു ലി​മി​റ്റ​ഡ് ല​യ​ബി​ലി​റ്റി ക​മ്പ​നി​യു​ടെ വി​വ​ര​ണ​വും, രൂ​പ​വ​ത്​​ക​ര​ണ​വും, ഓ​ഹ​രി കൈ​മാ​റ്റ​വും വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. താ​ങ്ക​ൾ ഒ​രു ലി​മി​റ്റ​ഡ് ല​യ​ബി​ലി​റ്റി ക​മ്പ​നി​യി​ലെ നി​യ​മാ​നു​സൃ​ത ഓ​ഹ​രി​യു​ട​മ​യാ​ണ്.

ഫോ​റി​ൻ കാ​പി​റ്റ​ൽ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ നി​യ​മ​പ്ര​കാ​രം സാ​ധാ​ര​ണ ഗ​തി​യി​ൽ 1,50,000 റി​യാ​ൽ മൂ​ല​ധ​ന​ത്തി​ലാ​ണ് താ​ങ്ക​ളു​ടെ ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നു മ​ന​സ്സി​ലാ​ക്കു​ന്നു. എ​ന്നാ​ൽ, പു​തു​ക്കി​യ വി​ദേ​ശ മൂ​ല​ധ​ന നി​ക്ഷേ​പ നി​യ​മം അ​നു​സ​രി​ച്ച്​ ഒ​മാ​നി​ൽ 100 ശ​ത​മാ​നം വി​ദേ​ശ മൂ​ല​ധ​ന​ത്തോ​ടെ കു​റ​ഞ്ഞ മു​ത​ൽ​മു​ട​ക്കി​ൽ ക​മ്പ​നി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​പ്പോ​ൾ ക​ഴി​യും.

നി​യ​മാ​നു​സൃ​തം ഓ​ഹ​രി മൂ​ല​ധ​ന​ത്തി​ന് തു​ല്യ​മാ​യ തു​ക​ക്ക് ഓ​ഹ​രി​യു​ട​മ​ക​ൾ ബാ​ധ്യ​സ്ഥ​രാ​ണ്. താ​ങ്ക​ളു​ടെ ക​മ്പ​നി​യി​ൽ നി​ല​വി​ൽ താ​ങ്ക​ളും താ​ങ്ക​ളു​ടെ ബ​ന്ധു​വും മാ​ത്ര​മാ​ണ് അം​ഗീ​കൃ​ത സി​ഗ്​​നേ​ച​റി​ക​ൾ എ​ന്ന​തി​നാ​ൽ നി​ങ്ങ​ൾ ര​ണ്ടു​പേ​രും ഈ ​ക​ട​ബാ​ധ്യ​ത​ക്ക്​ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ആ​ണ്. നി​യ​മാ​നു​സൃ​തം കോ​ട​തി മു​ഖാ​ന്ത​രം കേ​സ് ഫ​യ​ൽ ചെ​യ്​​ത്​ വി​ധി ല​ഭ്യ​മാ​യി​ക്ക​ഴി​ഞ്ഞാ​ൽ സാ​ധാ​ര​ണ ഗ​തി​യി​ൽ ക​മ്പ​നി​യു​ടെ സ്​​ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ൾ ജ​പ്​​തി ചെ​യ്​​ത്​ ക​ടം ഈ​ടാ​ക്കി​യെ​ടു​ക്കാ​റു​ണ്ട്.

അം​ഗീ​കൃ​ത സി​ഗ്​​നേ​ച​റി​ക​ൾ​ക്കെ​തി​രാ​യി യാ​ത്ര​വി​ല​ക്ക​ട​ക്ക​മു​ള്ള നി​യ​മ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​വാ​ൻ ക​ഴി​യും. ചെ​ക്ക് ഒ​പ്പി​ട്ടു ന​ൽ​കി​യ​ത് വ​ഴി ക്രി​മി​ന​ൽ ബാ​ധ്യ​ത ഉ​ട​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ക്രി​മി​ന​ൽ ന​ട​പ​ടി​യു​ണ്ടാ​വു​ക ചെ​ക്കി​ൽ ഒ​പ്പി​ട്ട ആ​ൾ​ക്കെ​തി​രെ മാ​ത്ര​മാ​ണ്. ആ​ക​യാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ചെ​ക്കു​ക​ൾ ഡി​സ്ഹോ​ണ​ർ ചെ​യ്യ​പ്പെ​ട്ടാ​ൽ കേ​സ് ന​ൽ​കു​വാ​നും ചെ​ക്കി​ൽ ഒ​പ്പി​ട്ട​വ​രെ​ന്ന നി​ല​ക്ക് താ​ങ്ക​ൾ​ക്കും താ​ങ്ക​ളു​ടെ സു​ഹൃ​ത്തി​നു​മെ​തി​രാ​യി അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ക്കു​വാ​നും ക​ഴി​യും.

പ​ണം കി​ട്ടാ​നു​ള്ള​വ​ർ പ​രാ​തി ന​ൽ​കി​യാ​ൽ ക​മ്പ​നി​യു​ടെ അ​ക്കൗ​ണ്ടും ജം​ഗ​മ​വ​സ്തു​ക്ക​ളും ജ​പ്തി ചെ​യ്യാ​ൻ വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക​യും വി​ധി ന​ട​പ്പി​ൽ വ​രു​ത്താ​ൻ കോ​ട​തി​യെ സ​മീ​പി​ക്കാ​നും ക​ഴി​യും.

Tags:    
News Summary - Civil and criminal proceedings relating to company liabilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.