Posted On
date_range Updated On
date_range അറേബ്യൻ ഗസലിനെ വേട്ടയാടൽ; സ്വദേശി പൗരന് 5000 റിയാൽ പിഴ
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ അറേബ്യൻ ഗസലിനെ വേട്ടയാടിയ സംഭവത്തിൽ സ്വദേശി പൗരന് 5,000 റിയാൽ പിഴ ചുമത്തി. സലാല അപ്പീൽ കോടതിയാണ് ജുഡീഷ്യൽ വിധി പുറപ്പെടുവിച്ചതെന്ന് പരിസ്ഥിതി അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പിഴക്ക് പുറമെ അനുബന്ധ നിയമപരമായ എല്ലാ ചെലവുകളും പ്രതിയിൽനിന്ന് ഈടാക്കാനും ഉത്തരവിട്ടു. പ്രകൃതി പരിസ്ഥിതി സംരക്ഷിക്കാനും പ്രാദേശിക ജൈവവൈവിധ്യത്തിന് ഭീഷണിയായേക്കാവുന്ന ഏതൊരു നടപടിയും ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് പരിസ്ഥിതി അതോറിറ്റി ആഹ്വാനം ചെയ്തു. നിയമം ലംഘിക്കുന്നവർക്ക് കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.