മസ്കത്ത്: 11 വയസ്സുവരെയുള്ള കുട്ടികളെ സ്കൂളുകളിൽ മുഖാവരണം ധരിക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചില സാഹചര്യങ്ങളിൽ മാത്രമാണ് ഇവർക്ക് മാസ്ക് നിർബന്ധം.
സ്വദേശി സ്കൂളുകളിൽ ഒന്ന്, നാല്, അഞ്ച്, ഒമ്പത്, 11 ഗ്രേഡുകളിലെ വിദ്യാർഥികൾക്ക് ക്ലാസുകൾ പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശം. 12 വയസ്സിനു മുകളിൽ പ്രായമുള്ളവർ മുഖാവരണം ധരിക്കുകയും മുൻകരുതൽ നടപടികൾ പാലിക്കുകയും വേണം.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ഇൗ തീരുമാനം. മാസ്ക്കുകൾ കൈമാറ്റം ചെയ്യാനുള്ള സാധ്യതക്ക് ഒപ്പം നിലത്തു വീണവ എടുത്തുവെക്കുന്നത് ഉൾപ്പെടെ കാര്യങ്ങൾ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
എന്നാൽ, കുട്ടി താമസിക്കുന്ന പ്രദേശത്ത് രോഗവ്യാപനം കൂടുതലായിരിക്കുകയും മുഖാവരണം ശരിയായ രീതിയിൽ വെക്കാനും അറിയുന്ന പക്ഷം ആറിനും 11നുമിടയിൽ പ്രായമുള്ളവർ മാസ്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.