Posted On
date_range Updated On
date_range മിർബത്തിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷിച്ചു
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ മിർബത്ത് തീരത്ത് മുങ്ങിത്താഴ്ന്ന കുട്ടിയെ കോസ്റ്റ് ഗാർഡിന്റെ മറൈൻ റെസ്ക്യൂ ടീമിലെ ഒരു അംഗം രണ്ടു പൗരന്മാരുടെ സഹകരണത്തോടെ രക്ഷിച്ചു. വെള്ളത്തിൽനിന്ന് അബോധാവസ്ഥയിലായിരുന്നു കുട്ടിയെ പുറത്തെത്തിച്ചത്. തുടർന്ന് അടിയന്തര ജീവൻ രക്ഷിക്കാനുള്ള ശ്രമം നടത്തി.
രക്ഷാപ്രവർത്തകർ, പൗരന്മാരോടൊപ്പം, 25 മിനിറ്റ് തുടർച്ചയായി സി.പി.ആർ നൽകി കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുകയായിരുന്നു. പിന്നീട് കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ആർ.ഒ.പി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.