Posted On
date_range Updated On
date_range ഒമാനിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
മസ്കത്ത്: മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ബാത്തിന, ദാഖിലിയ, മസ്‌കത്ത് തുടങ്ങിയ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ടന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് മെറ്റീരിയോളജി പറഞ്ഞു.
അല്‍ ഹജര്‍ പര്‍വതനിരകളില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.