Posted On
date_range Updated On
date_range ഒമാനിൽ മഴക്കും പൊടിക്കാറ്റിനും സാധ്യത
മസ്കത്ത്: ഒമാനിലെ ദഹിറ, ദഖ്ലിയ, സൗത്ത് ബാത്തിന, മസ്കത്ത് എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് ഒമാൻ കാലവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. മഴയുടെ തീവ്രതയിൽ പലയിടത്തും വ്യത്യാസങ്ങളുണ്ടാകും. ചിലയിടങ്ങളിൽ നേരിയ തോതിലും ചിലയിടത്ത് കനത്ത തോതിലുമായിരിക്കും മഴയുണ്ടാവുക.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുണ്ട്. അത്തരം പ്രദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരുഭൂപ്രദേശങ്ങളിൽ കനത്ത പൊടിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.