അധ്യാപകർക്കായി സിജി സലാല സംഘടിപ്പിച്ച എ.ഐ പരിശീലന ക്യാമ്പ്
സലാല: അധ്യാപകർക്കായി സിജി സലാല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വേൾഡ് സ്കൂളിൽ നടന്ന ക്യാമ്പിന് ഡോ. ഇസ്മായിൽ മരുതേരി നേതൃത്വം നൽകി. വേൾഡ് സ്കൂൾ അസി. പ്രിൻസിപ്പൽ സെൽവൻ സുഭാഷ് ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നും വിവിധ രാജ്യക്കാരായ അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. സിജി സലാല ചെയർമാൻ ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. റിസാൻ മാസ്റ്റർ, ഡോ. വി.എസ്. സുനിൽ, മുനവ്വിർ, ആർ.കെ. അബു, മുനീർ ഇ.എം, കൺവീനർ ഡോ. ഷാജിദ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.