സലാല: ആഘോഷങ്ങൾ നമുക്ക് പുനർജീവനമാണെന്നും സ്നേഹം പങ്കുവെക്കലിലൂടെയും സഹവർത്തിത്വത്തിലൂടെയും ഒരുമിച്ച് ഇരിക്കലിലൂടെയും നാമത് പുനരുജ്ജീവിപ്പിക്കുകയാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലുബാൻ പാലസ് ഹാളിൽ കെ.എം.സി.സി സലാല സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഭാഗീയശ്രമങ്ങൾക്കെതിരെ നിശബ്ദമായിരുന്നാൽ വലിയ നാശമുണ്ടാകും. ഒരുമിച്ച് നിൽക്കാൻ ദുരന്തം വരാൻ കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയുടെ സദസ്സ്
മതങ്ങളുടെ അത്മാവ് ചോർന്ന് പോകാതെ ശ്രദ്ധിക്കണമെന്ന് സ്വാമി അത്മദാസ് യമി പറഞ്ഞു. സ്നേഹവും കരുണയും സഹവർത്തിത്വവും മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ നാസർ ഫൈസി കൂടത്തായി പറഞ്ഞു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്നേഹവും സാഹോദര്യവും നിലനിർത്തുവാൻ ഇത്തരം സംഗമങ്ങൾ പ്രയോജനപ്പെടുമെന്ന് സലാല ഓർത്തോഡോക്സ് ചർച്ചിലെ ഫാദർ ടിനു കറിയ പറഞ്ഞു.
കെ.എം.സി.സി സലാല പ്രസിഡന്റ് വി.പി. അബ്ദുസലാം ഹാജി അധ്യക്ഷത വഹിച്ച സംഗമത്തിൽ ശൈഖ് നായിഫ് അൽ ഷൻഫരി, ഡോ. കെ.സനാതനൻ , രാജേഷ് കുമാർ ത്സ, ബദർ അൽസമ എക്സിക്യൂട്ടീവ് ഡയറക്ടർ ഫിറാസതു ഹസ്സൻ, നാസർ പെരിങ്ങത്തൂർ, ഹുസൈൻ കാച്ചിലോടി, ഷബീർ കാലടി, ഷെസ്ന നിസാർ എന്നിവർ സംസാരിച്ചു. അബ്ദുൽ ഹമീദ് ഫൈസി അതിഥികൾക്ക് ഉപഹാരം നൽകിഅബ്ദുല്ലത്തീഫ് ഫൈസി, ലിജോ ലാസർ, ജി.സലിംസേട്ട്, ഡോ. നിഷ്താർ, അബ്ദുല്ല മുഹമ്മദ് , മണി കണ്ഠൻ, അഹമ്മദ് സഖാഫി, കെ.എ.സലാഹുദ്ദിൻ തുടങ്ങി വിവിധ സാമൂഹ്യ സംഘടന പ്രതിനിധികൾ ആശംസകൾ നേർന്നു.
സലാല കെഎംസിസി ജനറൽ സെക്രട്ടറി റഷീദ് കല്പറ്റ സ്വാഗതവും ഷംസീർ കൊല്ലം നന്ദിയും പറഞ്ഞു.പരിപാടി ശ്രവിക്കാൻ എത്തിയവരെക്കൊണ്ട് ലുബാൻ പാലസ് ഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു. കേന്ദ്ര എക്സിക്യൂട്ടീവ് നേതാക്കളായ മഹമൂദ് ഹാജി എടച്ചേരി, കാസിം കോക്കൂർ, ഷൗക്കത്ത് പുറമണ്ണൂർ നാസർ കമുന, ഹമീദ് ഫൈസി , അബ്ബാസ് തോട്ടറ സൈഫുദ്ദീൻ അലിയമ്പത്ത്, അൽത്താഫ് പെരിങ്ങത്തൂർ. റൗളാ ഹാരിസ്, സഫിയ മനാഫ്, പ്രോഗ്രാം കമ്മറ്റി കൺവീനർ മൊയ്തു മയ്യിൽ എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.