സി.​ബി.​എ​സ്.​ഇ സി​ല​ബ​സ്​ പ​രി​ഷ്​​ക​ര​ണം: മ​ല​യാ​ള​ത്തോ​ട്​ അ​വ​ഗ​ണ​ന​യെ​ന്ന്​ ആ​ക്ഷേ​പം

മ​സ്​​ക​ത്ത്​: സി​ല​ബ​സ് പ​രി​ഷ്ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി സി.​ബി.​എ​സ്.​ഇ മ​ല​യാ​ള ഭാ​ഷ​യോ​ട് ചെ​യ്യു​ന്ന​ത് ക്രൂ​ര​മാ​യ അ​വ​ഗ​ണ​ന​യെ​ന്ന്​ ആ​ക്ഷേ​പം. ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ എ​സ്.​സി.​ആ​ർ.​ടി​യു​ടെ കേ​ര​ള പാ​ഠാ​വ​ലി​യി​ലെ​യും അ​ടി​സ്ഥാ​ന പാ​ഠാ​വ​ലി​യി​ലെ​യും തി​ര​ഞ്ഞെ​ടു​ത്ത പ​ത്തു പാ​ഠ​ങ്ങ​ളും ഒ​രു ഉ​പ​പാ​ഠ​പു​സ്ത​ക​വു​മാ​യി​രു​ന്നു പ​ഠി​പ്പി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ പ​രി​ഷ്ക​രി​ച്ച സി​ല​ബ​സി​ൽ കേ​ര​ള പാ​ഠാ​വ​ലി​യി​ലെ​യും അ​ടി​സ്ഥാ​ന പാ​ഠാ​വ​ലി​യി​ലെ​യും മു​ഴു​വ​ൻ പാ​ഠ​ങ്ങ​ളും ഒ​മ്പ​തി​ലെ​യും പ​ത്തി​ലെ​യും കു​ട്ടി​ക​ൾ പ​ഠി​ക്കേ​ണ്ട​താ​യു​ണ്ട്. സ്​​റ്റേ​റ്റ്​ സി​ല​ബ​സി​ൽ കേ​ര​ള പാ​ഠാ​വ​ലി​യും അ​ടി​സ്ഥാ​ന പാ​ഠാ​വ​ലി​യും ര​ണ്ടു വി​ഷ​യ​ങ്ങ​ളാ​യാ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത്.

അ​തു ര​ണ്ടും ചേ​ർ​ത്ത് ഒ​റ്റ വി​ഷ​യ​മാ​യി പ​ഠി​പ്പി​ക്കാ​നാ​ണ് സി.​ബി.​എ​സ്.​ഇ നി​ഷ്​​ക​ർ​ഷി​ക്കു​ന്ന​ത്. ​ല സ്കൂ​ളു​ക​ളും മൂ​ന്നോ നാ​ലോ പീ​രി​യ​ഡ് മാ​ത്ര​മാ​ണ് ര​ണ്ടാം ഭാ​ഷ​ക​ൾ​ക്ക് ന​ൽ​കാ​റു​ള്ള​ത്. ​സ​മ​യ​ക്ര​മ​ത്തി​ൽ ഈ ​ര​ണ്ടു പു​സ്ത​ക​ങ്ങ​ളും പ​ഠി​പ്പി​ച്ചെ​ടു​ക്കു​ക എ​ന്ന​ത് അ​ധ്യാ​പ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ പ്ര​യാ​സ​ക​ര​മാ​ണെ​ന്നും മ​ല​യാ​ളം ര​ണ്ടാം ഭാ​ഷ​യാ​യി തി​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ മ​ല​യാ​ള​ത്തി​ൽ​നി​ന്നും അ​ക​റ്റാ​ൻ കൂ​ടി ഇ​ത് കാ​ര​ണ​മാ​കു​മെ​ന്ന്​ പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു. ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് അ​ധ്യാ​പ​ക​ര​ട​ക്ക​മു​ള്ള​വ​ർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.