മുലദ: സി.ബി.എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി ഇന്ത്യൻ സ്കൂൾ മുലദ. 133 വിദ്യാർഥികളും സ്കൂളിന് അഭിമാനനേട്ടം സമ്മാനിച്ചു. 15 ശതമാനം വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ സ്കോർ ചെയ്തു.
48 ശതമാനം പേർ 80 ശതമാനത്തിന് മുകളിലും മാർക്ക് നേടി. സ്കൂൾ ശരാശരി 78. ശതമാനമാണ്. 98 ശതമാനവുമായി അനു മറിയം മൈക്കിൾ ഒന്നാമതെത്തിയപ്പോൾ പൂർവിക ചൗധരി പ്രതാപ് 95.6 ശതമാനവും ശ്രേയ ശിവറാം 95 ശതമാനവും നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർ: ഇംഗ്ലീഷ് -ശ്രേയ ശിവറാം, മറുവ അക്തർ, ഹിന്ദി-ഭാവന ദേവി, സോഫിയ അജ്മൽ ഖാൻ,അറബിക്-ഫറാസുദ്ദീൻ മുഹമ്മദ്, മലയാളം- അഥീന സൂരജ്, അനു മറിയം മൈക്കിൾ, നഫീസത്തുൽ സജ ശ്രേയ ശിവറാം, സയൻസ്-അനു മറിയം മൈക്കിൾ, സോഷ്യൽ സയൻസ്- അനു മറിയം മൈക്കിൾ.
അനു മറിയം മൈക്കിൾ, പൂർവിക ചൗധരി പ്രതാപ് , ശ്രേയ ശിവറാം(ഇന്ത്യൻ സ്കൂൾ മുലദ പത്താംക്ലാസ് ടോപ്പർമാർ),അൽ ഫിയ അഷറഫ് , ധനശ്രീ ഷനോജ്, പ്രോണബ് ഷിൽ, സിന്ധു ബിപിൻകുമാർ പലേജ(കോമേഴ്സ് ടോപ്പർമാർ),അമൃത ശാന്തി , ലക്ഷ്മി രാജ്, വരലക്ഷ്മി വരദരാജൻ(സയൻസ് ടോപ്പർമാർ)
പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിലും മിന്നും വിജയമാണ് സ്കൂൾ വൈരിച്ചത്. 78.32 ശതമാനമാണ് ഓവറോൾ വിജയം. സയൻസ് വിഭാഗം 78.98 ശതമാനവും കൊമേഴ്സ് വിഭാഗം 77.81 ശതമാനവും വിജയം നേടാനായത്. സിന്ധു ബിപിൻകുമാർ പലേജയും അൽഫിയ അഷറഫും ബിസിനസ് സ്റ്റഡീസിലും ഇൻഫോർമാറ്റിക്സ് പ്രാക്ടീസുകളിലും യഥാക്രമം മുഴുവൻ മാർക്കുകളും നേടി.
കൊമേഴ്സ് വിഭാഗത്തിൽ, 49 വിദ്യാർഥികളിൽ 47 ശതമാനം പേർ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. അൽ ഫിയ അഷറഫ് 95.2 ശതമാനം മാർക്ക് നേടി സ്കൂളിൽ ഒന്നാമതെത്തി, ധനശ്രീ ഷനോജും പ്രോണബ് ഷിലും 91.6 ശതമാനം മാർക്കുമായി നേടി രണ്ടാം സ്ഥാനം പങ്കിട്ടു.
സിന്ധു ബിപിൻകുമാർ പലേജ90.6 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനത്തെത്തി. സയൻസ് വിഭാഗത്തിൽ, 38 വിദ്യാർഥികളിൽ 45 ശതമാനംപേർ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 93.6 ശതമാനം മാർക്ക് നേടി അമൃത ശാന്തി ഒന്നാം സ്ഥാനം നേടി. ലക്ഷ്മി രാജ് 92 ശതമാനം മാർക്കും വരലക്ഷ്മിവരദരാജൻ90.4 ശതമാനം മാർക്കുമായി രണ്ടും മൂന്നും സ്ഥകാനങ്ങളും സ്വന്തമാക്കി.
വിവിധ വിഷയങ്ങളിൽ ഉന്നതി വിജയം നേടിയവർ: അമ്രിൻ ഫാത്തിമ (ഇംഗ്ലീഷ്), ലക്ഷ്മി രാജ് (കെമിസ്ട്രി, ഫിസിക്സ്), ഹമിദ് റഷിദ് (ഗണിതശാസ്ത്രം), ജോയൽ ജോസ് (കമ്പ്യൂട്ടർ സയൻസ്, ലക്ഷ്മി രാജ്, ജാസ്മിൻ ലിസി ജോൺ എബനേസർ (ബയോളജി), പ്രോണബ് ഷിൽ (അക്കൗണ്ടൻസി), അൽഫിയ അഷറഫ് (സാമ്പത്തിക ശാസ്ത്രം).
ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അവരെ അതിന് പ്രാപ്തരാക്കിയ പ്രിൻസിപ്പലിനും അധ്യാപകർക്കും സ്കൂൾ മനേജമെന്റ് കമ്മിറ്റി പ്രസിഡന്റ് എം.ടി. മുസ്തഫ അഭിനന്ദനങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.