മസ്കത്ത്: ആരോഗ്യ മന്ത്രാലയത്തിന്റെ രക്ത ബാങ്ക് വിഭാഗം കെയർ 24മായി സഹകരിച്ച് ജൂലൈ മൂന്നിന് വൈകീട്ട് ഗാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. 18-60 വയസ്സിനിടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ വ്യക്തികൾക്ക് വൈകീട്ട് അഞ്ച് മുതൽ എട്ടുവരെ ഗാലയിലെ ഗ്രാൻഡ് മസ്ജിദ് റോഡിലുള്ള കെയർ 24 റീഹാബ് സെന്ററിലെത്തി രക്തം ദാനം ചെയ്യാം.
രക്തദാതാക്കൾക്ക് ഹെൽത്ത് സ്ക്രീനിങ് ഉണ്ടാവും. ആരോഗ്യവകുപ്പിന്റെ പരിശീലനം നേടിയ മെഡിക്കൽ ഉദ്യോഗസ്ഥർ നേതൃത്വം നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും പാനീയങ്ങളും സർട്ടിഫിക്കറ്റും നൽകുന്നതാണ്. രക്തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ https://shorturl.at/50pqp എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. മാനുഷിക ദൗത്യത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് കെയർ 24 മാനേജിങ് ഡയറക്ടർ ഡോ. വി.എം.എ. ഹക്കീം പറഞ്ഞു. ആരോഗ്യം ചികിത്സ മാത്രമല്ല, സാമൂഹികസേവനത്തിൽ പങ്കാളിത്തവുമാണ്. രക്തദാനം വ്യക്തികളാൽ ചെയ്യാവുന്ന ഏറ്റവും മഹത്തായ സേവനങ്ങളിലൊന്നാണെന്ന് കെയർ 24 ഡയറക്ടർ അഹ്മദ് സുബ്ഹാനി പറഞ്ഞു.
ഡോ. വി.എം.എ. ഹക്കിമിന്റെ നേതൃത്വത്തിൽ നന്മയും കരുണയും ആരോഗ്യപരിപാലനവും സേവനമാക്കി നടത്തുന്ന ഒരു പ്രസ്ഥാനമാണ് കെയർ 24. ഫിസിയോ തെറപ്പിസ്റ്റുകളും ഓക്ക്യുപേഷനൽ തെറപ്പിസ്റ്റുകളും സമർഥരായ നഴ്സുമാരും ഉൾപ്പെടെയുള്ള വിദഗ്ധരുടെ സേവനം ഇവിടെനിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.