വാഹനാപകടം; ഒമാനിൽ രണ്ട് കാസർകോട് സ്വദേശികൾ മരിച്ചു

മസ്കത്ത്: ഒമാനിൽ രണ്ടിടത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് കാസർകോട് സ്വദേശികൾ മരിച്ചു. തിങ്കളാഴ്ചയായിരുന്നു അപകടം. ബർക്കയിലുണ്ടായ അപകടത്തിൽ മഞ്ചേശ്വരം മജിബയിയിലെ നയിമുളി വീട്ടിൽ മുഹമ്മദ് ഇസ്മായിൽ (65) ആണ് മരിച്ചത്.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പിതാവ്: മുഹമ്മദ് അബൂബക്കർ. മാതാവ്: ബീഫാത്തുമ്മ. ഭാര്യ: താഹിറ ബാനു.

മസ്കത്തിലുണ്ടായ അപകടത്തിൽ കുമ്പള റെയില്‍വേ സ്‌റ്റേഷന് സമീപം താമസിക്കുന്ന മൊയ്തീന്‍ കുഞ്ഞി (57) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നുവെന്ന് പറയുന്നു.

പരേതനായ പട്ടാമ്പി കുഞ്ഞഹമ്മദിന്റെ മകനാണ്. മാതാവ്: മറിയമ്മ: ഭാര്യ: റംല. മക്കള്‍: റാസിഖ്, റൈനാസ് റൈസ. സഹോദരങ്ങള്‍: ഉദയ അബ്ദദുര്‍റഹ്മാൻ, ബീവി.

Tags:    
News Summary - car accident; Two natives of Kasaragod died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.