Posted On
date_range Updated On
date_range വാഹനാപകടം: ഇബ്രിയിൽ പ്രവാസി മരിച്ചു
മസ്കത്ത്: ദാഹിറ ഗവർണറേറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് പ്രവാസി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇബ്രി വിലായത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചവരാണ് അപകടത്തിൽപെട്ടത്. മരിച്ചയാൾ ഏഷ്യൻ പൗരനാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പരിക്കേറ്റയാളെ ഇബ്രി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപെട്ടവർ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.