പ്രതീകാത്മക ചിത്രം
ജിദ്ദ: സൗദി അറേബ്യയിലെ മരുഭൂമിയിലൂടെ നടക്കുന്ന അഞ്ചാമത് ഡാകർ റാലി വാഹനയോട്ട മത്സരത്തിനിടെ കാറപകടം. കാറോടിച്ച സൗദി മത്സരാർഥി മഹാ അൽഹംലി മത്സരത്തിൽനിന്ന് പുറത്തായി. മത്സരത്തിന്റെ ആറാംഘട്ട ഓട്ടം അവസാനിക്കുന്നതിന് മുമ്പാണ് കാർ മറിഞ്ഞ് അപകടത്തിൽപെട്ടത്. പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയയായി. ഈ മാസം അഞ്ചിന് ആരംഭിച്ച ഡാകർ റാലി മത്സരങ്ങൾ തുടരുകയാണ്. ജനുവരി 19 വരെ 7800 കിലോമീറ്ററിലാണ് മത്സരം. 418 വാഹനങ്ങളിലായി 585 മത്സരാർഥികളാണ് മത്സരത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.